പയ്യോളി: ദേശീയ വനമഹോത്സവ വാരാഘോഷത്തോടനുബന്ധിച്ച് പയ്യോളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജൈവവൈവിധ്യ സംരക്ഷണ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സോഷ്യൽ ഫോറസ്റ്ററി ഉത്തര മേഖല ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി ഐ.എഫ്.എസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ സചിത്രൻ എ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പയ്യോളി ജി.എച്ച്.എസ് ഹെഡ്മിസ്ട്രസ് ഒ.കെ. ശിഖ സ്വാഗതം പറഞ്ഞു.
കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ കെ. നീതു, കൊയിലാണ്ടി സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് സുനിൽ, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ നിഷ ടീച്ചർ, വിദ്യാ വനം കോഡിനേറ്റർ സ്മിത കെ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സോഷ്യൽ ഫോറസ്റ്ററി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) എൻ.കെ. ഇബ്രാഹിം ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് ‘ജൈവ വൈവിധ്യ സംരക്ഷണവും വിദ്യാർത്ഥികളും’ എന്ന വിഷയത്തിൽ റിട്ടയർഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. ബാബു ബോധവൽക്കരണ ക്ലാസ് നയിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ ‘വിദ്യാ വനം’ തോട്ടത്തിൽ വിശിഷ്ടാതിഥികളും വിദ്യാർത്ഥികളും ചേർന്ന് വിവിധ ഇനത്തിൽപ്പെട്ട വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. സ്കൂൾ ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾ അവതരിപ്പിച്ച ജൈവവൈവിധ്യ സംരക്ഷണ ബോധവൽക്കരണ ലഘുനാടകവും പരിപാടിയുടെ ആകർഷണമായി.

