തിക്കോടി: പരിവാർ സംഘടനയുടെ തിക്കോടി – പയ്യോളി ഏരിയ ജനറൽ ബോഡി യോഗം മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി. ഓൾഗ യോഗം ഉദ്ഘാടനം ചെയ്തു. സുമയ്യ യു.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻസില സമീർ സ്വാഗത പ്രസംഗം നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ, പയ്യോളി മുൻസിപ്പൽ ചെയർപേഴ്സൺ സാഹിറ എൻ., തിക്കോടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മൽ മഠായി, പയ്യോളി മുൻസിപ്പൽ വൈസ് പ്രസിഡന്റ് സി.പി. മുകേഷ് ശാസ്ത്രി, പരിവാർ സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റ് ഹർഷാദ്, സുബൈർ പി.ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

