കീഴൂർ കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 19 മുതൽ 21 വരെ

news image
Oct 12, 2026, 7:41 am GMT+0000 payyolionline.in

കീ ഴൂർ: കീ ഴൂർ കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 19, 20, 21 തീയതികളിൽ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ശ്രീ അരുൺ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.

ഒക്ടോബർ 19-ന് ദുർഗ്ഗാഷ്ടമി ദിനത്തിൽ വൈകുന്നേരം 4 മണിക്ക് നടതുറക്കൽ ചടങ്ങോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് 5.30-ന് സർവ്വൈശ്വര്യ പൂജയും ഗ്രന്ഥപൂജയും നടക്കും. വൈകുന്നേരം 6 മണിക്ക് ദീപാരാധനയും പൂജയും ഉണ്ടായിരിക്കും. ഇതിനുശേഷം രാത്രി 7 മണിക്ക് വിവിധ പ്രാദേശിക കലാപരിപാടികൾ അരങ്ങേറും.

മഹാനവമി ദിനമായ ഒക്ടോബർ 20-ന് രാവിലെ 5.30-ന് നടതുറക്കൽ നടക്കും. തുടർന്ന് 6 മണിക്ക് അഖണ്ഡനാമജപവും വിശേഷാൽ പൂജകളും ഗ്രന്ഥപൂജയും ഉണ്ടായിരിക്കും. വൈകുന്നേരം 5 മണിക്ക് ഗുളികന് കലശവും പന്തം കൊളുത്തലും നടക്കും. തുടർന്ന് 6 മണിക്ക് ദീപാരാധനയും പൂജയും നടക്കും.

വിജയദശമി ദിനമായ ഒക്ടോബർ 21-ന് രാവിലെ 5.30-ന് നടതുറക്കലിന് ശേഷം വിശേഷാൽ പൂജകൾ നടക്കും. തുടർന്ന് വിദ്യാരംഭത്തോടനുബന്ധിച്ച് എഴുത്തിനിരുത്തൽ, വാഹനപൂജ, ഗ്രന്ഥം എടുക്കൽ തുടങ്ങിയ പ്രധാന ചടങ്ങുകൾ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe