കാട്ടുപന്നി ശല്യം രൂക്ഷം; പരിഹാരം ആവശ്യപ്പെട്ട് യൂണിറ്റി റെസിഡൻസ് അസോസിയേഷൻ

news image
Oct 12, 2026, 9:04 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭ പതിനൊന്നാം ഡിവിഷനിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യൂണിറ്റി റെസിഡൻസ് അസോസിയേഷൻ മുനിസിപ്പൽ ചെയർപേഴ്സന് നിവേദനം നൽകി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

യൂണിറ്റി റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് എം.കെ. രാജേന്ദ്രൻ, സെക്രട്ടറി എ.പി. ബാബു, ട്രഷറർ കെ. റഹീം, എക്സിക്യൂട്ടീവ് അംഗങ്ങളായ അബൂബക്കർ, ജാഫർ, മിക്ദാദ്, രമേശൻ, ഹനീഫ, ഡിവിഷൻ കൗൺസിലർ ഷാഹിദ പുറത്തൂട്ട് എന്നിവർ നിവേദനം സമർപ്പിച്ച സംഘത്തിൽ ഉണ്ടായിരുന്നു. നാട്ടുകാരുടെ പരാതി ഗൗരവമായി കാണുന്നതായും പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണാൻ നടപടി സ്വീകരിക്കാമെന്നും ചെയർപേഴ്സൺ ഉറപ്പുനൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe