മാസപ്പടി-കുഴൽപ്പണകേസിൽ കേസെടുത്ത് വിജിലൻസ്: രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു, മാസപ്പടി കേസിൽ പിണറായി ഒന്നാം പ്രതി

news image
Oct 12, 2026, 6:56 am GMT+0000 payyolionline.in

തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളിൽ കേസെടുത്ത് വിജിലൻസ്. സ്പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ഒന്നാണ് കേസെടുത്തത്. രണ്ട് എഫ്ഐർആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമാണ് കേസുകൾ. ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്തത്. ഒന്നാമത്തെ മാസപ്പടി കേസിൽ മാത്രമാണ് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ അഴിമതി കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസിലും രണ്ടാം പ്രതി വീണ വിജയനാണ്.

അതേസമയം, വിജിലൻസ് കേസിൽ കോടതിയെ സമീപിക്കാനാണ് പിണറായി വിജയൻറെ നീക്കം. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഇന്ന് തന്നെ അപ്പീൽ നൽകിയേക്കും. തൻറെ വാദം കേൾക്കാതെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി എന്നായിരിക്കും ഹർജിയിലെ വാദം. എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ട് നാളെ ഹർജി നൽകും. ഉത്തരവിലെ നിരീക്ഷണങ്ങൾ നേരിട്ട് ബാധിക്കുന്ന വ്യക്തി എന്ന നിലയിലാണ് കോടതിയെ സമീപിക്കുക. ഉത്തരവിലെ നിരീക്ഷണങ്ങൾ ലളിതകുമാരി കേസിന് വിരുദ്ധമെന്ന് കോടതിയെ അറിയിക്കും. വിജിലൻസ് കേസിലെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് നീക്കം. സർക്കാർ അപ്പീൽ പോകണമായിരുന്നുവെന്ന് ആവശ്യപ്പെട്ടാണ് രാഷ്ട്രീയ പ്രതിരോധം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe