പയ്യോളി : രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ് -പ്രതിരോധമുയർത്തുക എന്ന മുദ്രവാക്യമുയർത്തി ഡി വൈ എഫ് ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി പരിപാടി സംഘടിപ്പിച്ചു. പയ്യോളി ടൗണിൽ നടന്ന പ്രകടനത്തിലും പൊതുയോഗത്തിലും നിരവധി സഖാക്കൾ പങ്കെടുത്തു.
പൊതുയോഗം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ മുൻ സംസ്ഥാനകമ്മിറ്റി അംഗവും, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ സുനിൽ, സി പി ഐ എം ഏരിയ സെക്രട്ടറിഎം പി ഷിബു, പി അനൂപ്, സി ടി അജയ്ഘോഷ് തുടങ്ങിയവർ സംസാരിച്ചു.