പയ്യോളി : രണ്ടുദിവസത്തിനുള്ളിൽ അഞ്ചു പേരെ കടിച്ച തെരുവുനായയുടെ പരാക്രമം പയ്യോളിയിൽ തുടരുന്നു.ഇന്നലെ കടിയേറ്റ ഭിന്നശേഷിക്കാരൻ നരിക്കുനി വയലിൽ ബിനീഷിന്റെ അമ്മ ദേവിക്ക് (65) ഇന്ന് രാവിലെ പത്തരയോടെ നായയുടെ കടിയേറ്റു. കൈയ്ക്കും കാലിനും ആണ് കടിച്ചത്.
ഇന്നലെ ബിനീഷിനെ (42) കടിയേറ്റ സ്ഥലത്തിന് സമീപത്ത് വെച്ച് ഏതാണ്ട് അതേസമയത്ത് തന്നെയാണ് ഇന്ന് നായ വീണ്ടും ആക്രമിക്കുന്നത്. ഇവരെ വടകര ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞദിവസം ഡിവിഷൻ കൗൺസിലർ ഉൾപ്പെടെ ആറുപേരെയാണ് നായ കടിച്ചത്. എല്ലാവരെയും കടിച്ചത് ഒരേ നായ തന്നെയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ പുറത്തു പോകുന്നതിനാൽ പയ്യോളിയിൽ രക്ഷിതാക്കളും നാട്ടുകാരും ആശങ്കയിലാണ്.