‘സേ നോ ടു ഡ്ര​ഗ്സ്’: ലഹരിക്കെതിരെ മനുഷ്യചങ്ങല; രണ്ടാം ഘട്ടം നവംബർ 14 മുതൽ

news image
Nov 1, 2022, 12:50 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ലഹരി വിരുദ്ധ ചങ്ങല തീർത്ത് വിദ്യാർത്ഥികൾ. കേരളത്തിലെ വിവിധ മേഖലയിൽ പെട്ട ജനങ്ങൾ പലവിധത്തിൽ ക്യാംപെയിനിന്റെ ഭാ​ഗമായി. വി​ദ്യാർത്ഥികൾ, പൗരപ്രമുഖർ, കായികതാരങ്ങൾ ഉൾപ്പെടെയുള്ളവർ അണി ചേർന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്കൂളുകളിലും പ്രധാന കേന്ദ്രങ്ങളിലും ഒക്കെ ഇത്തരത്തിൽ മനുഷ്യചങ്ങല തീർക്കും. അതിന് ശേഷം ലഹരിവസ്തുക്കൾ കത്തിച്ചു കൊണ്ട് സേ നോ ടു ഡ്ര​ഗ്സ് എന്ന് പ്രഖ്യാപിക്കും. ന​ഗരത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ ലഹരിവിരുദ്ധ മുദ്രാവാക്യം ചൊല്ലി.  ലഹരിവിരുദ്ധ പ്രചാരണത്തിൻ്റെ ഒന്നാം ഘട്ടമാണ് അവസാനിക്കുന്നത്. ലഹരി മാഫിയ വിദ്യാർത്ഥികളെ പ്രത്യേകമായി ലക്ഷ്യം വെക്കുന്നുണ്ട്. എന്നാൽ അതിന് കീഴ്പ്പെടില്ലെന്ന് വിദ്യാർത്ഥികളുടെ കാമ്പയിനോടുള്ള  സമീപനത്തോടെ വ്യക്തമായി. കുറ്റം ചെയ്യുന്നവർക്കെതിരെ കൃത്യമായ കർക്കശമായ നടപടിയെടുക്കാൻ എക്സൈസിനും പൊലീസിനും കഴിഞ്ഞിട്ടുണ്ട്. ലഹരിക്കെതിരായ പോരാട്ടം ഈ ദിനത്തോടെ അവസാനിക്കില്ല. നാം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് ഇന്ന് തീർത്ത ചങ്ങലയുടെ കണ്ണി ജീവിതത്തിൽ ഉടനീളം പൊട്ടില്ല എന്ന ഉറപ്പാക്കണം. രണ്ടാം ഘട്ട പ്രചാരണ പരിപാടി നവംബർ 14 മുതൽ 26 വരെ. പ്രതികാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe