സിഐടിയു നാലാമത് ജില്ലാ സമ്മേളനം നാളെ പന്തലായിനിയിൽ

news image
Oct 27, 2022, 3:41 pm GMT+0000 payyolionline.in

കൊയിലാണ്ടി: മത്സ്യതൊഴിലാളി യൂണിയൻ സി.ഐ.ടി.യു. നാലാമത് ജില്ലാ സമ്മേളനം നാളെ
പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വി.വി.ശശീന്ദ്രൻ നഗറിൽ  നാളെ രാവിലെ ഒമ്പതിന് നടക്കും . സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്യും.

 

150 ൽ പരം പ്രതിനിധികൾ ഏഴ് ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. മത്സ്യ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു നാലാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുൻ കാല നേതാവായ സി.ആർ. നായരെ ആദരിച്ചു. ജില്ലാ പ്രസിഡണ്ടും മുൻ എം.എൽ.എ.യുമായ കെ.ദാസൻ പൊന്നാടയണിയിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ ഏരിയാ നേതാക്കളായ ടി.വി.ദാമോധരൻ, സി.എം.സുനിലേശൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe