സഹകരണ ജീവനക്കാർ സമൂഹത്തെ ചേർത്ത് പിടിക്കാൻ കഴിവുള്ളവരായി മാറണം; രാമചന്ദ്രൻ കുയ്യണ്ടി

news image
Feb 14, 2024, 4:58 am GMT+0000 payyolionline.in

വടകര: കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയിസ് സെൻ്റർ വടകര റൂറൽ ബേങ്ക് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബേങ്കിൽ നിന്ന് വിരമിച്ച ആർ റീന യ്ക്കു യാത്രയയപ്പും, മധ്യ പ്രദേശിൽ നടന്ന നാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ കേരള ടീമിലെ അംഗം എ.കെ ശൈത്യക്ക് അനുമോദനവും നൽകി.ബേങ്ക് വൈസ് പ്രസിഡണ്ട് എ.ടി. ശ്രീധരൻ ഉപഹാര സമർപ്പണം നടത്തി. പി.പി. കാഞ്ചിത്തിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് സി.കുമാരൻ, കെ.പ്രകാശൻ, സി.പി. രാജൻ, മലയിൽ ബാലകൃഷ്ണൻ, കെ.ടി.കെ അജിത്ത്, കെ. കലാജിത്ത്, കെ.യം നാരായണൻ എന്നിവർ സംസാരിച്ചു. വി.പി. ബിജു സ്വാഗതവും കെ.ശിവകുമാർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe