സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ; മികച്ച വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം പയ്യോളി സ്വദേശിക്ക്

news image
Sep 29, 2022, 10:48 am GMT+0000 payyolionline.in

പയ്യോളി : 52 മത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം പയ്യോളി അയനിക്കാട് സ്വദേശി വിശാഖ് ബാബു മുഖ്യമന്ത്രി  പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങി.  ‘ മിന്നൽ മുരളി ‘ എന്ന ചിത്രത്തിലെ വിഷ്വൽ ഇഫക്റ്റിനാണ് സംസ്ഥാന പുരസ്കാരം ലഭിച്ചത്.

പയ്യോളി അയനിക്കാട് തിരുമംഗലത്ത് സുരേഷ് ബാബുവിന്റെയും പ്രമീളയുടെയും മകനാണ് വിശാഖ് ബാബു. പത്തുവർഷമായി സിനിമയിൽ വിഷ്വൽ ഇഫക്ട് കൈകാര്യം ചെയ്യുന്ന മൈൻഡ് സ്റ്റീൻ സ്റ്റുഡിയോയുടെ മാനേജിംഗ് പാർട്ണറും ആർട്ടിസ്റ്റുമാണ്. പത്തേമാരി, സെക്കൻഡ് ഷോ, ഒരു വടക്കൻ സെൽഫി അനാർക്കലി കുമ്പളങ്ങി നൈറ്റ്സ്,വൈറസ്, നിഴൽ, കുറുപ്പ് തുടങ്ങി വിശാഖ് ബാബുവിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്ന ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe