വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം കണ്‍വെന്‍ഷന്‍: ഇ കെ സുകുമാരന്‍ പ്രസിഡന്‍റ്, എ.സി. സുനൈദ് ജനറല്‍ സെക്രട്ടറി പ്രകടനം – വീഡിയോ

news image
Nov 8, 2022, 1:22 pm GMT+0000 payyolionline.in

 

കൊയിലാണ്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. ഇ കെ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജി ജി  കെ തോമസ് , വി സുനില്‍കുമാര്‍, എ വി എം കബീര്‍, വഴയില്‍ ഇബ്രാഹിം ഹാജി, അമീര്‍ ഹാജി മുഹമ്മദ്, ജില്ലാ സെക്രട്ടൃമാരായ  ഓ പി ലത്തീഫ്, ബാബുമോന്‍, ബാബു കൈലാസ്, യൂത്ത്  വിങ് സംസ്ഥാന സെക്രട്ടറി മനാഫ്  കാപ്പാട് , സലീം രാമനാട്ടുകര, ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ ടി വിനോദ്, ഉണികൃഷ്ണന്‍, മോഹനന്‍, ഫൈസല്‍ പയ്യോളി, ബാലകൃഷ്ണന്‍ അരങ്ങില്‍, സമീര്‍ വില്ലകണ്ടി, സത്യന്‍ കൊല്ലം, യൂത്ത് വിങ് ജില്ലാ സെക്രട്ടറി ഷൌക്കത്തലി കൊയിലാണ്ടി, ഷീബ ശിവാനന്ദന്‍ എന്നിവര്‍ സംബന്ധിച്ചു. നഗരത്തില്‍ പ്രകടനവും നടന്നു.

പ്രസിഡണ്ട് ഇ കെ സുകുമാരൻ

സെക്രട്ടറി സുനൈദ്

ട്രഷറർ പൂക്കാട് ഉണ്ണികൃഷ്ണൻ

കെ പി റാണപ്രതാപ് പയ്യോളി വൈസ് പ്രസിഡന്റ് 

കൊയിലാണ്ടി മണ്ഡലം  പ്രസിഡണ്ടായി ഇ കെ സുകുമാരനെയും, ജനറല്‍ സെക്രട്ടറിയായി എ സി സുനൈദിനെയും ട്രഷററായി പൂക്കാട് ഉണ്ണികൃഷ്ണനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റുമാരായി കെ.പി. റാണാപ്രതാപ് പയ്യോളി, കെ എം രാജീവന്‍ കൊയിലാണ്ടി, ഷീബ ശിവാനന്ദന്‍, രവി തിരുവങ്ങൂര്‍ എന്നിവരെയും സെക്രട്ടറിമാരായി ഹാഷിം കൊയിലാണ്ടി,  മുല്ലകുളം ബാബു മൂരാട്, ഷാജി ചെങ്ങോട്ടുകാവ്, പുറക്കാട് സെയ്ഫ്ദീന്‍, സുമതി കൊല്ലം, അക്ബര്‍ തിക്കോടി, ജലീല്‍ മൂസ കൊയിലാണ്ടി , മഹമൂദ് നന്തി എന്നിവരെയും തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe