ഗൂഗ്ൾമാപ്പ് നോക്കി മോഷണം; അന്തർസംസ്ഥാന സംഘം കണ്ണൂരിൽ അറസ്റ്റിൽ

news image
Nov 8, 2022, 1:10 pm GMT+0000 payyolionline.in

കണ്ണൂർ: ഗൂഗ്ൾമാപ്പ് നോക്കി കൂടുതൽ വീടുള്ള പ്ര​ദേശങ്ങൾ കണ്ടെത്തി മോഷണം നടത്തുന്ന അന്തർസംസ്ഥാന സംഘം കണ്ണൂരിൽ അറസ്റ്റിൽ. ന്യൂഡൽഹി ഗുരുനാനാക്ക് മാർക്കറ്റിലെ മഹേന്ദ്ര (50), ഉത്തർ പ്രദേശ് സ്വദേശികളായ അക്ബർപൂർ രവീന്ദ്രപാൽ ഗൗതം (28), സംബാൽ ജന്നത്ത് ഇന്റർ കോളജിന് സമീപം റംബറോസ് (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പയ്യാമ്പലത്ത് അശോകന്റെ വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്ന കേസിലാണ് അറസ്റ്റ്.

കേരളത്തിലെത്തി ഗൂഗ്ൾ മാപ്പ് ഉപയോഗിച്ച് കെട്ടിടങ്ങളുടെയും വീടുകളുടെയും വിവരങ്ങൾ ശേഖരിച്ച് മോഷണം നടത്തി മടങ്ങുകയാണ് പതിവ്. പ്രതികൾ യു.പി, ഡൽഹി എന്നിവിടങ്ങളിൽ അഞ്ച് മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണ്.

24 മണിക്കൂറിനുളളിലാണ് കണ്ണൂർ ടൗൺ എസ്.ഐ നസീബിന്റെ നേതൃത്വത്തിൽ പ്രതികൾ പിടിയിലായത്. മോഷം നടന്ന വീട്ടിൽനിന്ന് കണ്ടെടുത്ത ചെരുപ്പ്കടയിലെ ബില്ലാണ് പൊലീസിന് തുമ്പാതയത്. കടയിൽ നടത്തിയ അന്വേഷണത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ താമസിക്കുന്നവരാണെന്ന് കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe