വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് വനിതാ വിങ്ങിന് പുതിയ നേതൃത്വം; രജില ബാബു പ്രസിഡന്റ്, നജിയ മുസ്തഫ സെക്രട്ടറി

news image
Nov 25, 2026, 1:16 pm GMT+0000 payyolionline.in

പയ്യോളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് വനിതാ വിങ്ങിന്റെ വാർഷിക ജനറൽ ബോഡിയും 2026–28 വർഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പും പയ്യോളി വ്യാപാരഭവനിൽ നടന്നു. വനിതാ വിങ് പ്രസിഡന്റ് രജില ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് കെ.എം. രാജീവൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ വനിതാ വിങ് പ്രസിഡന്റ് സൗമിനി മോഹൻദാസ് മുഖ്യാതിഥിയായി. കൊയിലാണ്ടി മണ്ഡലം വനിതാ വിങ് പ്രസിഡന്റ് ബിന്ദു ബാലകൃഷ്ണൻ വരണാധികാരിയായി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. 2026–28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി രജില ബാബു (പ്രസിഡന്റ്), നജിയ മുസ്തഫ (സെക്രട്ടറി), സ്മിത ടി വി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ചടങ്ങിൽ വനിതാ വിങ് സെക്രട്ടറി റാണി അഗസ്റ്റ്യൻ സ്വാഗതം പറഞ്ഞു. പയ്യോളി യൂണിറ്റ് പ്രസിഡന്റ് കെ.എം. ഷമീർ, മണ്ഡലം സെക്രട്ടറി സനീർ വില്ലങ്കണ്ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. ഫൈസൽ, ഇസ്മയിൽ കൊയിലാണ്ടി, എ.സി. സുനീർ, കെ.ടി. നാസർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നിയുക്ത സെക്രട്ടറി നജിയ മുസ്തഫ നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe