കോഴിക്കോട് റോഡ് സുരക്ഷാ പരിശോധന; ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

news image
Nov 25, 2026, 1:51 am GMT+0000 payyolionline.in

കോഴിക്കോട്: റോഡ് സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. നഗരത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കണമെന്നാണ് നിര്‍ദേശം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ അറിയിച്ചു.

കോഴിക്കോട് നഗരത്തിലെ എല്ലാ പ്രധാന റോഡുകളിലെയും സീബ്രാലൈന്‍ മാര്‍ക്കിങ്ങുകളും ട്രാഫിക് ബോര്‍ഡുകളും മറ്റ് റോഡ് സുരക്ഷാ സംവിധാനങ്ങളും അടിയന്തരമായി പരിശോധിച്ച് ആവശ്യമായ നവീകരണവും പുന:സ്ഥാപനവും നടത്തണമെന്ന്മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് പറഞ്ഞു. ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആര്‍.റ്റി.ഒ ക്കും ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും പൊതുമരാമത്ത് (റോഡ്‌സ്) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും നിര്‍ദ്ദേശം നല്‍കി.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ 15 ദിവസത്തിനകം കമ്മീഷനില്‍ സമര്‍പ്പിക്കണം.ഡിസംബര്‍ 18 ന് കോഴിക്കോട് ഗവ. ഗസ്റ്റ്‌ഹൌസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe