വടകര: ലയൺസ് ക്ലബ് ഓഫ് വടകര റോയൽസും , നവജ്യോതി കലാസമിതി ബാങ്ക് റോഡും, മലബാർ മെഡിക്കൽ കോളേജ്, ആഞ്ജനേയ ദന്തൽ കോളേജ് എന്നിവയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി .
ആറങ്ങോട് എം എൽ പി സ്കൂളിൽ നടന്ന ക്യാമ്പ് മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. റോയൽസ് പ്രസിഡണ്ട് കെ.ശശിധരൻ അദ്ധ്യക്ഷം വഹിച്ചു. ലയൺസ് ക്ലബ് വൈസ് ഡിസ്ട്രിക് ട് ഗവർണർ ടി.കെ. രജീഷ് വീൽചെയറുകൾ വിതരണം ചെയ്തു. ചടങ്ങിൽ നിർധന രോഗി പരിചരണത്തിൽ ശ്രദ്ദേയനായ സുനിൽ മുതുവനയെ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് സെക്രടറി രാജേഷ് വൈഭവ് പൊന്നാടയണിയിച്ച് ആദരിച്ചു. ഗ്രാമ പഞ്ചായത്തംഗം രജനി , എൻ പി. ഗോപി ,വി.പി. ബൈജു , സന്ദീപ് ആനക്കാട്ട്, പി.വിനീഷ് . നവജ്യോതി, വി.പി. മിഥുൻ , വിപിൻ ലാൽ .എന്നിവർ സംസാരിച്ചു. 300 പേർ ക്യാമ്പിൽ പങ്കെടുത്തു.