റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; കിഴൂരിൽ ഓട്ടോ തൊഴിലാളികളുടെ സായാഹ്ന ധർണ്ണ

news image
Sep 2, 2026, 1:53 am GMT+0000 payyolionline.in

പയ്യോളി: പള്ളിക്കര റോഡിന്റെ ശോചനീയാവസ്ഥ ഉടനടി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴൂരിൽ സായാഹ്ന ധർണ്ണ നടത്തി. പള്ളിക്കര റോഡ് വികസന ജനകീയ കമ്മിറ്റി ചെയർമാൻ കണിയാങ്കണ്ടി പ്രദീപൻ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു.

​ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് ബാബു നടുക്കണ്ടി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഷൈന, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ശങ്കരൻ മാസ്റ്റർ, കൂട്ടായ്മ പ്രസിഡന്റ് ശ്രീശൻ, സത്യൻ നയനം, രാമചന്ദ്രൻ കെ. എന്നിവർ സംസാരിച്ചു.

​കോ-ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറി പുതിയോട്ടിൽ പ്രമോദ് സ്വാഗതവും സി.എം. സജിത്ത് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe