മുക്കാളിയില്‍ ടാങ്കറിനു പിന്നില്‍ കാറിടിച്ച് തലശേരി അതിരൂപതയിലെവൈദികന്‍ മരിച്ചു; മൂന്നു വൈദികർക്കു പരിക്ക്

news image
May 30, 2023, 2:44 am GMT+0000 payyolionline.in


വടകര  : മുക്കാളി ദേശീയപാതയിൽ കാർ ടാങ്കർ ലോറിയിലിടിയിലിടിച്ച്  വൈദികൻ മരിച്ചു. സഹയാത്രികരായ മൂന്നു വൈദികർക്ക്  പരിക്കേറ്റു. തലശേരി മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. അബ്രാഹം (മനോജ്) ഒറ്റപ്ലാക്കൽ (38) ആണ് മരിച്ചത്. കാറിൽ യാത്ര ചെയ്തിരുന്ന  ഫാ. ജോർജ് കരോട്ട് (47),ഫാ. ജോണ്‍ മുണ്ടോക്കല്‍ (50),ജോസഫ് പണ്ടാരപ്പറമ്പില്‍ ( 36 ) എന്നിവർക്കാണ് പരിക്കേറ്റത്. .തിങ്കൾ  പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അപകടം.

 

കോട്ടയം പാലായിൽനിന്നു തലശേരിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ഫാ. മനോജ് ഒറ്റപ്ലാക്കലും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റ മുൻഭാഗം പൂർണമായും തകർന്നു . ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അഗ്നിരക്ഷാസേനയെത്തി കാർ പൊളിച്ചാണ് ഫാ. മനോജ് ഒറ്റപ്ലാക്കലിനെ പുറത്തെടുത്തത്. പരിക്കേറ്റ ഫാ. ജോർജ് കരോട്ടിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും  ഫാ. ജോൺ മുണ്ടോളിക്കൽ, ഫാ. ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവരെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എടൂർ ഒറ്റപ്ലാക്കൽ പൗലോസ്-ത്രേസ്യാമ്മ ദന്പതികളുടെ മകനായ  ഫാ. അബ്രാഹം ഒറ്റപ്ലാക്കൽ 2011 ഡിസംബർ 27 നാണ് പൗരോഹിത്യം സ്വീകരിച്ചത്. മികച്ച ചിത്രകാരൻകൂടിയായ ഫാ. അബ്രാഹം  നിരവധി സ്ഥലങ്ങളിൽ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്. കാർഷികരംഗവുമായി ബന്ധപ്പെട്ട് വരച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു എടൂർ ഒറ്റപ്ലാക്കൽ പൗലോസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനായ ഫാ. അബ്രാഹം ഒറ്റപ്ലാക്കൽ 2011 ഡിസംബർ 27 നാണ് പൗരോഹിത്യം സ്വീകരിച്ചത്. മികച്ച ചിത്രകാരൻകൂടിയായ ഫാ. അബ്രാഹം നിരവധി സ്ഥലങ്ങളിൽ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്. കാർഷികരംഗവുമായി ബന്ധപ്പെട്ട് വരച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.ഫാ. ജോർജ്, ജോസഫ് എന്നിവർ സഹോദരങ്ങളാണ്.ചോമ്പാല പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വടകര ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ട് കൊടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe