മണക്കുളങ്ങര ക്ഷേത്രം നവീകരണ കലശംവും ദ്രവ്യകലശംവും  മെയ്‌ 11 മുതൽ

news image
Mar 23, 2024, 1:15 pm GMT+0000 payyolionline.in

കൊയിലാണ്ടി :  മണക്കുളങ്ങര ക്ഷേത്രം നവീകരണ കലശംവും ദ്രവ്യകലശംവും  മെയ്‌ 11മുതൽ 16വരെ നടത്തപ്പെടും.  ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരിക്കുനി എടമന ഇല്ലം മോഹനൻ നമ്പൂരി നവീകരണ കലാശത്തിന്റെ ബുക്ക്‌ലെറ്റ് ക്ഷേത്രം ചെയർമാൻ  ഷെനിറ്റ്. എൽ. ജി ക്ക് നൽകി പ്രകാശനം ചെയ്തു.

വിപഞ്ചിക വാസുനായരിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ചു. ചടങ്ങിൽ നവീകരണ കമ്മിറ്റി കൺവീനർ  ശശിധരൻ വടക്കയിൽ, വൈസ് ചെയർമാൻ എൻ വി ദാമോദരൻ, ബോർഡ് മെമ്പർ ബ്രിജേഷ് എസ്, പത്മനാഭൻ, വാസുദേവൻ നായർ, രാധാകൃഷ്ണൻ കോഴിക്കളത്തിൽ, സി.കെ കൃഷ്ണൻ ,വനിതാ കമ്മിറ്റി പ്രസിഡന്റ് വിനീത മറ്റു കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe