ഭക്തിനിർഭരമായി കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളിപ്പ്

news image
Jan 25, 2024, 5:24 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഭക്തിനിർഭരമായി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളിപ്പ്. വൈകീട്ട് എള്ളുവീട്ടിൽ കുമാര വസതിയിൽ നിന്നും ഇളനീർ കുലവരവും ഭക്തിയിലാറാടി ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു..തുടർന്ന് കുട്ടിച്ചാത്തൻ തിറ അരങ്ങേറി.

 

ദീപാരാധനയ്ക്ക് ശേഷം ദേശത്തിനും, ഭക്തജനങ്ങൾക്കും ക്ഷേമ ഐശ്വര്യനുഗ്രഹം ചൊരിഞ്ഞ് നാന്ദ കത്തോടു കുടിയുള്ള താലപ്പൊലി എഴുന്നള്ളിപ്പ് ദർശിച്ച് ഭക്തജനങ്ങൾ സായൂജ്യമടഞ്ഞു. കളിപ്പുരയിൽ ശ്രീദേവിയാണ് ദേവിയുടെ തിടമ്പ് എഴുന്നള്ളിച്ചത്. ഗജവീരൻമാരായ പട്ടാമ്പി മണികണ്ഠനും, തളാപ്പ് പ്രസാദും പറ്റാനകളായി പുരന്ദരദാസിൻ്റെ മേള പ്രമാണത്തിൽ പയറ്റു വളപ്പിൽ മണി, കേരളശ്ശേരി സുബ്രഹ്മണ്യൻ, കേരളശ്ശേരി രാമൻ കുട്ടി, എന്നിവരുടെ നേതൃത്വത്തിൽ നിരവധി കലാകാരൻമാർ അണിന്ന പാണ്ടിമേളം മേള ആസ്വാദകർക്ക് പുതിയ അനുഭവമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe