പൊയിൽക്കാവ് ദുർഗാദേവീ ക്ഷേത്ര മഹോൽസവം; വനമധ്യത്തില്‍ പാണ്ടിമേളം അവിസ്മരണീയമായി

news image
Mar 18, 2024, 11:04 am GMT+0000 payyolionline.in

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാദേവീ ക്ഷേത്ര മഹോൽസവത്തിൻ്റെ സമാപന ദിവസമായ ഇന്ന് വന്ന മധ്യത്തിൽ നടന്ന പാണ്ടിമേളം മേള ആസ്വാദകർക്ക് അവിസ്മരണീയമായ അനുഭവമായി. ചെണ്ടമേളത്തിലെ ഏറ്റവും പ്രാധാന്യമേറിയതാണ് പാണ്ടിമേളം.

രാവിലെ കുളിച്ചാറാട്ട് ചടങ്ങിനു ശേഷം മടക്കെഴുന്നള്ളിപ്പ് കഴിഞ്ഞ ഉടനെയായിരുന്നു. പൊയിൽക്കാവിലെ സവിശേഷമായ വനമധ്യത്തിലെ പാണ്ടിമേളം, മേളം ആസ്വദിക്കാൻ നിരവധി പേരാണ് എത്തിച്ചേർന്നത്. തൃശൂർ പൂര വാദ്യ അമരക്കാരൻ ചൊവ്വല്ലൂർ മോഹനൻ്റെ മേളപ്രമാണത്തിലായിരുന്നു പ്രസിദ്ധമായ പാണ്ടിമേളം ഇരിങ്ങാപ്പുറം ബാബു, കാഞ്ഞിലശ്ശേരി പത്മനാഭൻ ,സദനം രാജേഷ്, സന്തോഷ് കൈലാസ്, റിജിൽ കാഞ്ഞിശ്ശേരി, വിയ്യൂർ ഗോപി മാരാർ, വയനാട് മനു പ്രസാദ് മാരാർ, കല്ലൂർ ശബരി, ചീനം കണ്ടിപന്മനാഭൻ ,രാജീവ് മാരായമംഗലം, പനമണ്ണ മനോഹരൻ, കാഞ്ഞിലശ്ശേരി അരവിന്ദൻ ,മേലൂർ രാജേഷ്, ഷാജു കൊരയങ്ങാട്, വരവൂർ വേണു, നിഖിൽ കുളപ്പുറത്ത്, അമലേഷ് തുടങ്ങിയ വാദ്യകലാകാരൻമാർ പാണ്ടിമേളത്തിൽ അണിനിരന്നു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe