പുറക്കാട് വിദ്യാസദനം സ്കൂൾ വാർഷികാഘോഷം: വേറിട്ട ഉദ്ഘാടനം ശ്രദ്ധേയമായി

news image
Mar 4, 2023, 4:31 am GMT+0000 payyolionline.in

പയ്യോളി : നാട്ടിലെ പതിവ് ഉദ്ഘാടനചടങ്ങുകളിൽ നിന്ന് ഏറെ വ്യത്യസ്തമായി സ്കൂൾ വാർഷികം ഉദ്ഘാടനം ചെയ്യാൻ ഭിന്നശേഷി വിദ്യാർത്ഥികളെത്തിയത് ശ്രദ്ധേയമായി. പുറക്കാട് വിദ്യാസദനം മോഡൽ സ്കൂളിൻ്റെ ഇരുപതാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യാനാണ് സമീപത്തെ ശാന്തിസദനം സ്കൂൾ ഫോർ ഡിഫറൻ്റെലി ആബിൾഡ് എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥികളായ ഷിഫാനയും , ഹൃദ്യയുമെത്തിയത്. ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചതോടപ്പം ഒരു ഗാനവും കൂടി ആലപിച്ചാണ് നീണ്ട കരഘോഷത്തോടപ്പം സദസ്സിൻ്റെ മനം കവർന്ന് കൊണ്ട് ഇരുവരും വേദി വിട്ടത്.

 

പരിപാടിയിൽ സ്കൂൾ കമ്മിറ്റി പ്രസിഡൻ്റ് വി.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ യു.പി. സിദ്ദീഖ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . പ്രധാനധ്യാപിക കെ.കെ. സിനി റിപ്പോർട്ടവതരിപ്പിച്ചു . സി. ഹബീബ് മസ്ഊദ് , പി.കെ. സൈഫുദ്ദീൻ , കെ.കെ. നാസർ , സി. അബ്ദുറഹ്മാൻ , പി.വി. ഇബ്രാഹിം മാസ്റ്റർ , വി.പി. ഷരീഫ് , പി.എം . അബ്ദുൽ സലാം ഹാജി , പി.കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു. പി.ടി.എ. പ്രസിഡൻ്റ് ടി.എ. ജുനൈദ് സ്വാഗതവും ഡി. എച്ച്.എം. റാഷിദ് കോട്ടക്കൽ നന്ദിയും പറഞ്ഞു .

ഉപജില്ല കലോത്സവങ്ങളിലടക്കം വിവിധ മത്സരങ്ങളിലും , പഠനവിഷയങ്ങളിലും മികവ് തെളിയിച്ച നൂറ്റിമുപ്പതോളം വിദ്യാർത്ഥികൾക്ക് പരിപാടിയിൽ വെച്ച് ഉപഹാരങ്ങൾ കൈമാറി . വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe