വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: നടപടി വരുമെന്ന് മന്ത്രി

news image
Mar 4, 2023, 4:41 am GMT+0000 payyolionline.in

കോഴിക്കോട്∙ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ സർക്കാർ ഉചിതമായ നടപടി കൈക്കൊള്ളുമെന്നു മന്ത്രി വീണാ ജോർജ്. ശാസ്ത്രീയ കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും വേണ്ടിവന്നാൽ പൊലീസ് അന്വേഷണത്തിനും തയാറാണെന്നും മന്ത്രി പറഞ്ഞു.

കത്രിക മെഡിക്കൽ കോളജിലേതല്ലെന്നും 2012ലും 2016ലും ശസ്ത്രക്രിയ നടത്തിയ താമരശ്ശേരി ഗവ. ആശുപത്രിയിൽ ഇൻസ്ട്രുമെന്റ് റജിസ്റ്ററില്ലാത്തതിനാൽ എവിടെ നിന്നുള്ളതാണെന്നു കണ്ടെത്താനായില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇതേ വലുപ്പത്തിലുള്ള കത്രിക താമരശ്ശേരി ഗവ. ആശുപത്രിയിൽ അന്ന് ഉപയോഗിച്ചിരുന്നില്ലെന്നു ഡോക്ടർമാർ നൽകിയ മൊഴിയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. 2012 നവംബർ 23, 2016 മാ‍ർച്ച് 15 തീയതികളിൽ താമരശ്ശേരി ഗവ. ആശുപത്രിയിൽ ഹർഷിനയ്ക്കു പ്രസവ ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്നാമത്തെ പ്രസവത്തിനും താമരശ്ശേരി ഗവ. ആശുപത്രിയിലെത്തിയെങ്കിലും അവിടെ നിന്ന് റഫർ ചെയ്തതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe