പയ്യോളി സബ് ട്രഷറിയ്ക്ക് പയ്യോളിയിൽ സ്ഥിരം കെട്ടിടം പണിയണം – കെ എസ് എസ് പി യു

news image
Mar 26, 2023, 12:08 pm GMT+0000 payyolionline.in

പയ്യോളി:  വർഷങ്ങളായി അസൗകര്യങ്ങളുടെ നടുവിൽ വാടക കെട്ടിടത്തിലാണ് പയ്യോളി സബ്ബ് ട്രഷറി പ്രവർത്തിക്കുന്നത്. ആയതിനൊരു പരിഹാരമായി പയ്യോളിയിൽ തന്നെ സ്ഥിരം കെട്ടിടം പണിയാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സെക്രട്ടറിയേറ്റ് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് കെ.ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ എം കുഞ്ഞിരാമൻ ,ജില്ലാ ട്രഷറർ എൻ കെ ബാലകൃഷ്ണൻ മാസ്റ്റർ, എം .എം കരുണാകരൻ മാസ്റ്റർ , എ.കേളപ്പൻ നായർ, വി .ഐ .ഹംസ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe