കൊയിലാണ്ടിയില്‍ യൂ. രാജീവൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു

news image
Mar 26, 2023, 12:05 pm GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി  സർവ്വീസ് ബാങ്ക് പ്രസിഡന്റും  മുൻ ഡിസിസി പ്രസിഡന്റുമായിരുന്ന യൂ. രാജീവൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. ബേങ്ക് പ്രസിഡന്റ് പി. രന്തവല്ലി ടീച്ചർ ആദ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്റ്റാർ എം. രജിത ഫോട്ടോ അനാഛദനം ചെയ്തു.രാഷ്ടിയ  സഹകരണ രംഗത്തെ പ്രമുഖരായ  വി.വി.സുധാകരൻ . ഇ.കെ. അജിത്ത്, വൈശഖ്.കെ.കെ. . ഇ.എസ്. രാജൻ, അഡ്വ.കെ.വിജയൻ , വി.പി.ഭാസ്കരൻ . കെ.പി.രമേശൻ, ഉണ്ണികൃഷ്ണൻ പുക്കാട്, ദാമോദരൻ മാസ്റ്റർ, നടേരി ഭാസ്കൻ. എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.എ. അയജ് കുമാർ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് കെ.പി.വിനോദ് കുമാർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe