പയ്യോളി നഗരസഭ 25-ാം ഡിവിഷനിൽ ലഹരിവിരുദ്ധ ജാഗ്രതാ സമിതി രൂപീകരിച്ചു

news image
Sep 8, 2026, 3:23 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയിലെ 25-ാം ഡിവിഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു. ചടങ്ങിനോടനുബന്ധിച്ച് പേരാമ്പ്ര എക്സൈസ് ഓഫീസർ ഷൈജു ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. കൗൺസിലർ ആരിഫ ഫൈസൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജാഗ്രതാ സമിതി ഭാരവാഹികളായി എൻ.കെ. കാളിദാസൻ (ചെയർമാൻ), കൗൺസിലർ ആരിഫ ഫൈസൽ (കൺവീനർ), എക്സൈസ് ഓഫീസർ ഷൈജു (ജോയിന്റ് കൺവീനർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.

ചടങ്ങിൽ എ.പി. റസാക്ക്, സി.എ. ഷിറാസ്, ടി.പി. നാണു, എ.പി. കുഞ്ഞബ്ദുള്ള, എൻ.കെ. ദാസൻ, പി.വി. ഇബ്രാഹിം, വി.പി. സതീശൻ, വി.എ. തസ്ലീന, സവാദ് വയരോളി, റാഫിയത്ത്, വി.എം. ഇസ്മായിൽ, ഹുസൈൻ ഹാജി, കാട്ടിൽ ഇസ്മായിൽ, ഷൈലജ, ഷാജി കെ. എന്നിവർ സംസാരിച്ചു. എ.പി. റസാക്ക് സ്വാഗതവും എൻ.കെ. ദാസൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe