തിരുവനന്തപുരം > ചികിത്സാ തട്ടിപ്പ് നടത്തിയെന്ന വ്യാജ പ്രചാരണം സൃഷ്‌ടിച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ട് ഓൺലൈൻ ചാനലായ കർമ ന്യൂസ് ഭീഷണിപ്പെടുത്തുന്നുവെന്ന യാന ആശുപത്രിയുടെ പരാതിയിൽ ഫോർട്ട് പൊലീസ് കേസെടുത്തു. ഉള്ളൂർ യാന ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്ന് വ്യാജ പ്രചാരണം നടത്തി ദമ്പതികളും കർമ ന്യൂസും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതി. കർമ ന്യൂസ് സിഇഒ സോമദേവ്, മാനേജർ സിജോ, സുജിത്ത്, സിത്താര, കണ്ടാലറിയുന്ന മൂന്നുപേർ എന്നിവർക്കെതിരെയാണ് കേസ്.