മലപ്പുറത്ത് മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധം; കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്

news image
Jan 11, 2024, 1:02 pm GMT+0000 payyolionline.in

മലപ്പുറം∙  മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മലപ്പുറം മച്ചിങ്ങലിലാണു മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധമുണ്ടായത്. പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഹാരിസിന്റെ നേതൃത്വത്തിലുള്ള പത്തോളം പേരാണു കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു മുന്നിലേക്കു ചാടിവീണു പ്രതിഷേധിക്കാൻ ശ്രമിച്ചവരെ പൊലീസ് സ്ഥലത്തുനിന്നു മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe