നാടിന്റെ നന്മയ്ക്ക് തൊഴിലുറപ്പിന്റെ കരുതലുമായി വടകര ബ്ലോക്ക് പഞ്ചായത്ത്

news image
Jan 4, 2023, 4:52 pm GMT+0000 payyolionline.in

വടകര: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകൾ തയ്യാറാക്കിയ വാർഷിക കർമ്മ പദ്ധതിയും ലേബർ ബഡ്ജറ്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ ഏറ്റുവാങ്ങി.
അഴിയൂർ, ചോറോട്, ഏറാമല , ഒഞ്ചിയം ഗ്രാമപഞ്ചായത്തുകൾ തയ്യാറാക്കിയ ലേബർ ബഡ്ജറ്റ് പ്രകാരം 16,13,03,030 രൂപയുടെ ചെലവ് പ്രതീക്ഷിയ്ക്കുന്നു.


നീരുറവ് പദ്ധതിയിൽ ഉൾപ്പെടുത്തി നീർത്തടാധിഷ്ഠിത പ്രവർത്തികൾക്ക് പ്രാധാന്യം നൽകിയാണ് വാർഷിക കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.  വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശശികല ദിനേശൻ യോഗത്തിൽ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആയിഷ ഉമ്മർ , ഷക്കീല ഈങ്ങോളി, പി.ശ്രീജിത്ത് , ചോറോട് ഗ്രാമ പഞ്ചായത്ത് അംഗം റീന എന്നിവർ ലേബർ ബജറ്റിനെക്കുറിച്ചു വിശദീകരിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി.കെ. പുരുഷോത്തമൻ സ്വാഗതം ആശംസിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe