‘തീരോന്നതി അറിവ് – 2022’; ചോമ്പാലിൽ മത്സ്യത്തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

news image
Oct 1, 2022, 12:42 pm GMT+0000 payyolionline.in

അഴിയൂർ:  മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനവും മാനവ ശേഷി വികസനവും, സാമൂഹിക ഉന്നമനവും, സാമ്പത്തിക സുസ്ഥിരതയും ലക്ഷ്യമിട്ടുകൊണ്ട് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ‘തീരോന്നതി അറിവ് – 2022’ പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് ചോമ്പാൽ ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .

അറിയൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ  കെ. ലീലയുടെ അധ്യക്ഷതയിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ പരിപാടി ഉദ്ഘാടനം ചെയ്തു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ  ദിൽന സ്വാഗതം പറഞ്ഞു പതിമൂന്നാം വാർഡ് മെമ്പർ  പ്രീത വടകര കോസ്റ്റൽ പോലീസ് എസ് ഐ അമ്മദ് എന്നിവർ ആശംസയർപ്പിച്ചു.

ആധുനിക മൽസ്യ ബന്ധന രീതി, മത്സ്യബന്ധന ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ, സുസ്ഥിര മത്സ്യബന്ധന രീതികളുടെ ആവശ്യകത, മത്സ്യബന്ധനത്തിന് സംരക്ഷണവും വിപണവും മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം, മയക്കുമരുന്ന് ദുരുപയോഗം, ഫിഷറീസ് വകുപ്പ് മത്സ്യഫെഡ് മത്സ്യ ക്ഷേമനിധി ബോർഡ് മറ്റ് ഇതര സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് മത്സ്യത്തൊഴിലാളികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വി. സുനീർ കോസ്‌റ്റൽ പോലീസ് എ എസ് ഐ റഖീബ് മണിയൂർ എന്നിവർ ബോധവൽകരണ ക്ലാസുകൾ നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe