തിക്കോടിയൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും സയൻസ് ലാബ് ഉദ്ഘാടനവും- വീഡിയോ

news image
Jun 16, 2023, 11:42 am GMT+0000 payyolionline.in

 

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എംഎൽഎയുടെ  വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഹയർസെക്കൻഡറി  വൊക്കേഷണൽ  സയൻസ് ലാബ് ഉപകരണത്തിൻ്റെയും ഹയർസെക്കൻഡറി വിഭാഗം ലാപ്ടോപ്പ് വിതരണത്തിന്റെയും ഉദ്ഘാടനവും വി.എച്ച്.എസ്.ഇ  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും  എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു. പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി കുട്ടികൾക്ക് മുമ്പിൽ ലാബ് പരീക്ഷണങ്ങൾ നടത്തി കൊണ്ടാണ് എംഎൽഎ ലാബ് ഉപകരണങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.

പയ്യോളി വി.എച്ച് എസ്. സി യിൽ പരീക്ഷണങ്ങൾ ചെയ്ത് എംഎൽഎ യുടെ ലാബ് ഉദ്ഘാടനം

സ്കൂളിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ബിജു കളത്തിൽ സ്വാഗതവും തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷതയും നിർവഹിച്ചു. ചടങ്ങിൽ വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ നിഷ.വി, വാർഡ് മെമ്പർ ബിനു കാരോളി, എസ്എംസി ചെയർമാൻ സബീഷ് കുന്നങ്ങോത്ത്, എം പി ടി എ പ്രസിഡണ്ട് ശ്യാമിനി , ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സുനിൽ പി കെ  , ഹെഡ്മാസ്റ്റർ മൂസക്കോയ എൻ.എം, അജ്മൽ മാടായി, മനോജൻ പി വി, ധന്യ പി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷിജു കുമാർ.ആർ ചടങ്ങിന് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe