പയ്യോളി : സി.പി.ഐ കൊയിലാണ്ടി, പയ്യോളി ഏരിയ കമ്മിറ്റി അംഗവും മൂടാടി ലോക്കൽ സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന സഖാവ് കെ.വി.രാഘവന്റെ ഒന്നാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് നന്തി ടൗണിൽ അനുസ്മരണ പൊതുയോഗം നടന്നു. മൂടാടി-നന്തി പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. ചരമവാർഷികാചരണത്തോടനുബന്ധിച്ച് നന്തി ടൗണിൽ നടന്ന അനുസ്മരണ പൊതുയോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും, പയ്യോളി ഏരിയ സെക്രട്ടറിയുമായ സ:എം.പി.ഷിബു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സ:എ.കെ.ഷൈജു അധ്യക്ഷനായി. സ:ജംഷീദ് അലി മലപ്പുറം മുഖ്യ പ്രഭാഷണം നടത്തി. ഏരിയ കമ്മറ്റി അംഗം സ:കെ.ജീവാനന്ദൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം സ:ഡി.ദീപ, ഏരിയ കമ്മറ്റി അംഗം സ:സി.കെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു. പി.എം.ശ്രീലത സ്വാഗതവും കെ.കെ.രാജേന്ദ്രൻ നന്ദിയും പറഞ്ഞു. ബാലസംഘം പള്ളിക്കര മേഖല കൂട്ടുകാർ അവതരിപ്പിച്ച “ചെങ്കൊടി പാറിയ വഴികളിലൂടെ ഒരു സംഗീത യാത്ര” എന്ന സംഗീത ശിൽപ്പവും അരങ്ങേറി.
നന്തിയിൽ സഖാവ് കെ.വി.രാഘവൻ അനുസ്മരണം സംഘടിപ്പിച്ചു
Oct 30, 2026, 2:32 am GMT+0000
payyolionline.in
മലബാറിലെ കടൽ ടൂറിസത്തിന് പുതിയ കുതിപ്പ്: കൊളാവിപ്പാലത്ത് ക്രൂയിസ് വെസൽ ജെട്ടി ..
എം.എൽ.എ.മാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ..
