കണ്ണൂർ: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ അടുത്ത മാസം 9ന് പുനരാരംഭിക്കും. അന്ന് നാലാം സാക്ഷിയെയാകും വിസ്തരിക്കുക. വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതിയും തള്ളിയിരുന്നു. ആകാശ് തില്ലങ്കേരി ഉൾപ്പെടെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ 17 പേരാണ് കേസിലെ പ്രതികൾ. 2018 ഫെബ്രുവരി 12നാണ് മട്ടന്നൂരിനടത്തുള്ള തെരൂരിൽ വച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്.
മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ വിചാരണ നവംബർ 9ന് പുനരാരംഭിക്കും; കേസിൽ 17 പ്രതികൾ
Oct 30, 2026, 10:00 am GMT+0000
payyolionline.in
ഇടുക്കിയിൽ ഭാര്യയെ ഓഫീസിൽനിന്നും പിടിച്ചിറക്കി കമ്പിപ്പാരവെച്ച് തലയ്ക്കടിച്ചു ..
കണ്ണൂരിൽ വ്ളോഗർമാർ വാഹനാപകടത്തിൽ മരിച്ച സംഭവം: ദുരൂഹത ആരോപിച്ച് ബന്ധുക്കൾ, റ ..
