തിക്കോടിയില്‍ ബിജെപി പഞ്ചായത്ത് സമിതി പ്രവർത്തക കൺവെൻഷൻ നടത്തി – വീഡിയോ

news image
Mar 20, 2023, 1:47 am GMT+0000 payyolionline.in

തിക്കോടി : തിക്കോടി പഞ്ചായത്ത് ബിജെപി സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ നടത്തി. ബിജെപിയുടെ മുതിർന്ന പ്രവർത്തകൻ പൂക്കാട് മാധവൻ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ ചേലിയ മുഖ്യപ്രഭാഷണം നടത്തി. ശിവപ്രകാശ് നടുക്കണ്ടി അധ്യക്ഷത വഹിച്ചു.

വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ തിക്കോടി പഞ്ചായത്തിലെ പാർട്ടിയെ സജീകരിക്കാൻ പര്യാപ്തമായ രീതിയിൽ നിലവിലുള്ള പഞ്ചായത്ത് കമ്മിറ്റി വിപുലീകരിച്ചതായി നേതാക്കള്‍ അറിയിച്ചു. പരിപാടിയിൽ ബിജെപി മുൻ ഭാരവാഹികൾ ആയിരുന്ന എൻ.രാജൻ, ടി.കെ. ബാലൻ, പി. വിശ്വനാഥൻ, വടക്കയിൽ രാജീവൻ മാസ്റ്റർ, നടുവത്തെടുത്തു ബാബു മാസ്റ്റർ, അഡ്വക്കറ്റ് എ.വി. സുനിൽകുമാർ, ബിൻസി ഷാജി, വിനോദൻ കരിയാറ്റിക്കുനി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചെറുകുന്നുമ്മൽ ബാബു സ്വാഗതവും കെ വി ദിവാകരൻ നന്ദിയും പറഞ്ഞു. സ്വാഗത സംഘം കൺവീനർ കെ കുഞ്ഞപ്പ നായർ, ഷാജി മുക്കത്ത്. ജിജീഷ് വരിക്കോളി, വേണു.ടിപി, ഹരിദാസൻ കോഴിപ്പുറം എന്നിവർ നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe