തയ്യൽക്കടയിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം; താമരശ്ശേരി സ്വദേശിയായ കടയുടമ പിടിയിൽ

news image
May 23, 2026, 4:00 am GMT+0000 payyolionline.in

കോഴിക്കോട് : യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. താമരശ്ശേരി പുതുപ്പാടി സ്വദേശി കെ.കെ.മുസ്തഫ (54) ആണ് പിടിയിലായത്. മേയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം. തയ്യൽ കടയിൽ തയ്ക്കാൻ കൊടുത്ത തുണി വാങ്ങാനെത്തിയ യുവതിയോട് കടയുടെ ഉടമസ്ഥനായ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe