കണ്ണടച്ച് തലസ്ഥാനത്തെ സുരക്ഷാ ക്യാമറകൾ; 108 എണ്ണത്തിൽ 40ലേറെയും പണിമുടക്കി, കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങളില്ലാതെ വെട്ടിലായി പൊലീസ്

news image
Oct 26, 2026, 10:16 am GMT+0000 payyolionline.in

തിരുവനന്തപുരം: സ്മാർട്ട് സിറ്റിയുടെ ഭാഗമായി തലസ്ഥാനത്ത് സ്ഥാപിച്ച സുരക്ഷ ക്യാമറകൾ പ്രവർത്തിക്കുന്നില്ല. തലസ്ഥാനത്തെ 108 ക്യാമറകളിൽ 40ലധികം ക്യാമറകൾ പ്രവർത്തന രഹിതമാണ്. സെക്രട്ടറിയേറ്റിന് ചുറ്റുമുള്ള ക്യാമറകൾ പ്രവർത്തിക്കുന്നില്ല. വിഷയത്തിൽ പൊലീസ് ആവർത്തിച്ച് കത്ത് നൽകിയിട്ടും സ്മാർട്ട് സിറ്റി അനങ്ങുന്നില്ല. കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ ലഭിക്കാതെ പൊലീസും വെട്ടിലായി. അതേസമയം, സ്മാർട്ട് സിറ്റി കരാറുകാർക്ക് കുടിശ്ശിക വരുത്തിയിരിക്കുകയാണ്. എംഎസ്പി എന്ന കമ്പനിക്ക് പണം നൽകാത്തതിനാൽ ഇൻ്റർനെറ്റ് വിച്ഛേദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe