കൊടക്കാട് ശ്രീധരൻ മാസ്റ്റർ അനുസ്മരണം: ‘കൊടക്കാട് ഓർമ്മ 26’ ഒക്ടോബർ 29 മുതൽ നവംബർ 1 വരെ

news image
Oct 26, 2026, 2:19 pm GMT+0000 payyolionline.in

പയ്യോളി: കേരളത്തിലെ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിൻ്റെ മുൻനിര പ്രവർത്തകനും ശാസ്ത്ര പ്രചാരകനും പയ്യോളി ഗവ. ഹൈസ്കൂൾ അധ്യാപകനുമായിരുന്ന കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ അനുസ്മരണം കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെയും അനുസ്മരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 29, 31, നവംബർ 1തിയ്യതികളിൽ വിപുലമായപരിപാടികളോടെ ‘കൊടക്കാട് ഓർമ്മ 26‘ എന്ന പേരിൽ  നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29 ന് വൈകുന്നേരം 5 മണിക്ക് പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.ടി രാധാകൃഷ്ണൻ കൊടക്കാട് ഉദ്ഘാടനം ചെയ്യും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ ഡി ഓൾഗ ചടങ്ങിൽ അധ്യക്ഷത വഹിക്കും.തുടർന്ന് വൈകീട്ട് 6 മണിക്ക് ‘എന്തുകൊണ്ട് വൈദ്യുതി പ്രതിസന്ധിയുണ്ടാവുന്നു’ എന്ന വിഷയത്തിൽ റിട്ട. കെ.എസ്.ഇ.ബി. എൻജിനീയർ ഡോ. എം.ജി. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ സംവാദ സദസ്സ് സംഘടിപ്പിക്കും. ഒക്ടോബർ 31 രാവിലെ 9 മുതൽ അയ്യപ്പൻകാവ് യു.പി  സ്‌കൂൾ അങ്കണത്തിൽ ‘മാനം മഹാത്ഭുതം’ എന്ന പേരിൽ ദ്വിദിന വാനനിരീക്ഷണ ക്യാമ്പ് ആരംഭിക്കും. പ്രൊഫ.കെ പാപ്പൂട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.നവംബർ 1-ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ബാലോത്സവത്തോടെ പരിപാടികൾ സമാപിക്കും.വാർത്താ സമ്മേളനത്തിൽ അനുസ്മരണ സമിതി കൺവീനർ മോഹൻദാസ് ചെറുവോട്ട്, ജി.ആർ അനിൽ, പി.കെ സദാനന്ദൻ എന്നിവർ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe