ഡൽഹിയിൽ ഭൂചലനം; 4.6 തീവ്രത

news image
Oct 3, 2023, 10:11 am GMT+0000 payyolionline.in

ന്യൂഡൽഹി> ഡൽഹി എൻസിആറിൽ ഭൂചലനം അനുഭവപ്പെട്ടു. റിച്ചർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചക്ക് 2.25 നാണ് അനുഭവപ്പെട്ടത്. നേപ്പാളാണ് പ്രഭവകേന്ദ്രം. പഞ്ചാബ് യു പി സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 40 സെക്കൻഡ് നേരം ചലനം അനുഭവപ്പെട്ടു. വീടുകളിൽനിന്നും ഓഫീസുകളിൽനിന്നും ജനങ്ങൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയിറങ്ങി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe