കൊയിലാണ്ടി: ഹാർബറിൽ നങ്കൂരമിട്ട വഞ്ചികത്തി നശിച്ചു. കൊയിലാണ്ടി ഹാർബറിൽ നങ്കൂരമിട്ട ‘ശ്യാമപ്രസാദ് മുഖർജി’ വഞ്ചിയാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം കോസ്റ്റൽ പാലീസാണ് വഞ്ചികത്തുന്നത് കണ്ടത് ഉടൻ തന്നെ തീയണച്ചു.
വഞ്ചിയിലെ കൺട്രോൾ സിസ്റ്റം, സി.സി.ടി.വി.ക്യാമറ, അടക്കം കത്തി നശിച്ചു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കാക്കുന്നു. 45 ഓളം മൽസ്യതൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്ന വഞ്ചിയാണ് ശ്യാമപ്രസാദ് മുഖർജി വഞ്ചി.