കൊയിലാണ്ടിയിൽ കിണറ്റിൽ വീണയാൾക്ക് രക്ഷകരായി ഫയർ ഫോഴ്സ്

news image
Oct 10, 2022, 2:52 pm GMT+0000 payyolionline.in

കൊയിലാണ്ടി: കിണറ്റിൽ വീണ ആളെ രക്ഷപ്പെടുത്തി. പഞ്ചായത്തിലെ ഏഴാം വാർഡിലെ നടുവിലേരി ഹൗസിൽ ബാബുവാണ്കിണറ്റിൽ വീണത്.  വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ്റെ നേതൃത്തത്തിൽ സ്ഥലത്തെത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആയ ബി.ഹേമന്ദ്,  സേനാംഗങ്ങളുടെയും റെസ്ക്യു നെറ്റിന്റെ സഹായത്തോടെ കിണറ്റിൽ ഇറങ്ങുകയും  പരിക്കുകൾ കൂടാതെ കരയ്ക്ക് എത്തിക്കുകയും ചെയ്തു.

ഏകദേശം 15 മീറ്റർ ആഴവും രണ്ട് മീറ്റർ വെള്ളവും  ഉള്ള കിണറാണ്. തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ഗ്രേഡ് എ.എസ്.ടി.ഒ പി.കെ.ബാബു.  എഫ്.ആർ.ഒ.മാരായ പി.കെ.ഇർഷാദ്, വി.വിഷ്ണു , പി.ബബീഷ്, ബി.കെ ബിനീഷ് , സത്യൻ , റഷീദ്  ഹോംഗാർഡ്മാരായ സുജിത്ത് , ബാലൻ, ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe