ദേശീയ പാത വികസനം; ജനങ്ങളുയർത്തുന്ന പ്രശ്നങ്ങൾ അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

news image
Oct 10, 2022, 3:08 pm GMT+0000 payyolionline.in
വടകര : വെങ്ങളം അഴിയൂർ ദേശീയ പാതയുടേയും .മാഹി ബൈപ്പാസിന്റ്റെയും   പ്രവൃത്തി പൃരോഗതി  വിലയിരുത്താനും നാട്ടുകാരുടെ പരാതികേൾക്കാനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും , കെ. മുരളീധരൻ എം. പി , കെ .കെ രമ എം. എൽ. എ എന്നിവരും  അഴിയൂരിലെത്തി.അഴിയൂർ മാഹി ബൈപ്പാസ് പാലത്തിന്റ നിർമ്മാണ പ്രവർത്തനങ്ങൾ സംഘം  വിലയിരുത്തി.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസ് അഴിയൂർ മാഹി ബൈപ്പാസ് സംന്ദർശിക്കുന്നു 

ജന പ്രതിനിധികൾക്കൊപ്പം ദേശീയ പാത ഉന്നത ഉദ്യേഗസ്ഥ സംഘവും സ്ഥലത്തെത്തിയിരുന്നു. ദേശീയ പാത വികസനത്തിന് ആരും എതിരല്ലെന്നും സർക്കാറും ജനങ്ങളും ജനപ്രതിനിധികളും നേരത്തെ ന്യായമായ ആവശ്യങ്ങൾ മുന്നോട്ട് വെച്ചിരുന്നു. അതിന്റ അടിസ്ഥാനത്തിലാണ് ദേശീയ പാത ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതെന്നും ദേശീയ പാത വികസനത്തിൽഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുയർത്തുന്ന പ്രശ്നങ്ങൾ അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തി കൂട്ടായപരിശ്രമത്തിലൂടെ പാത യാഥാർത്ഥ്യമാക്കുമെന്ന് കെ.മുരളീധരൻ എം. പി വ്യക്തമാക്കി. ഉദ്യേഗസ്ഥർക്ക് മുമ്പിൽ നാട്ടുകാരുടെ പരാതി പ്രളയമായിരുന്നു.ചോമ്പാലിൽ  ടോൾ പ്ളാസക്ക് സമീപം സർവീസ് റോഡ് നിർമ്മിക്കണമെന്നും ചിരപുരാതനമായ കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷിക്കണമെന്നും, മടപ്പള്ളി കോളജിന് സമീപം അടിപ്പാത നിർമിണമെന്നും ആവശ്യപെട്ടു.
പ്രശ്നങ്ങൾ അനുഭാവ പൂർവ്വം പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. കാലവർഷവും റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന മെല്ലെപ്പോക്കുമാണ് പ്രവൃത്തിയെ ബാധിക്കുമെന്ന് ഉദ്യേഗസ്ഥർ പറഞ്ഞു. അഴിയൂർ മുതൽ പയ്യന്നൂർ വരെയുള്ള ഭാഗങ്ങളിലാണ് മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്. 2024 ജൂലായിയോടെ ദേശീയപാത വികസനം പണിപൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു . തര്‍ക്കപരിഹാരം കാണുന്നതിന് വേണ്ടി തിരുവനന്തപുരത്ത് ഉന്നതലയോഗം ചേരും . എൻ.എച്ച് റീജിണൽ ഓഫീസർ ബി.ആർ മീണ, പൊതുമരാമത്ത് സെക്രട്ടറി അജിത് കുമാർ , ജില്ല കലക്ടർ തേജ് ലോഹിത് റെഢി , അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാരായ ആയിഷ ഉമ്മർ ,  പി.ശ്രീജിത്ത്  കർമ്മ സമിതി പ്രതിനിധികളായ  എ.ടി മഹേഷ്, കെ.അന്‍വര്‍ഹാജി, പ്രദീപ് ചോമ്പാല യു.എം സുരേന്ദ്രൻ  കെ.പി ചെറിയകോയ തങ്ങൾ,   തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe