കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ ‘യങ് ഇന്ത്യ’ ക്യാമ്പയിനും യുവജന റാലിയും

news image
Aug 16, 2026, 5:35 am GMT+0000 payyolionline.in

കൊയിലാണ്ടി: ‘ഉണരണം ഇന്ത്യ പൊരുതണം യുവത, വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘യങ് ഇന്ത്യ’ ക്യാമ്പയിനും യുവജന റാലിയും സംഘടിപ്പിച്ചു. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച ആവേശകരമായ യുവജന റാലി കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സമാപിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി.എം. ആർഷോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.കെ. പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗം കീർത്തന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ബി.പി. ബബീഷ്, എൻ. ബിജീഷ്, ബ്ലോക്ക് ട്രഷറർ റിബിൻ കൃഷ്ണ, സഹഭാരവാഹികളായ നിതിൻ ലാൽ, ഫർഹാൻ ഫൈസൽ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി. ബിജോയ് സ്വാഗതവും ജാൻവി കെ. സത്യൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe