കെ. ബാലനാരായണന്റെ നിര്യാണം നികത്താനാവാത്ത നഷ്ടം: ഡോ. എം.കെ. മുനീർ

news image
Jun 1, 2026, 2:49 am GMT+0000 payyolionline.in

പേരാമ്പ്ര: യു.ഡി.എഫ്. മുൻ കോഴിക്കോട് ജില്ലാ ചെയർമാനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. ബാലനാരായണന്റെ നിര്യാണം യു.ഡി.എഫിനും ജനാധിപത്യ കേരളത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് മുൻ മന്ത്രിയും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ ഡോ. എം.കെ. മുനീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കെ. ബാലനാരായണന്റെ പേരാമ്പ്രയിലെ വസതിയിൽ നേരിട്ടെത്തിയ ഡോ. എം.കെ. മുനീർ കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ, സെക്രട്ടറി സി.പി.എ. അസീസ് എന്നിവരും നേതാവിൻ്റെ വസതി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe