കൂത്തുപറമ്പിൽ ഓൺലൈനായി എത്തിയ 3 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി

news image
May 20, 2023, 3:55 pm GMT+0000 payyolionline.in

കണ്ണൂർ : കൂത്തുപറമ്പിൽ ഓൺലൈനായി പോസ്റ്റാഫീസിലേക്ക് എത്തിച്ച 3 ലക്ഷം രൂപയുടെ മയക്കുമരുന്ന് എക്സൈസ് പിടികൂടി. പാറാൽ സ്വദേശി കെ പി ശ്രീരാഗിന്റെ പേരിലെത്തിയ പാർസലാണ് പിടിച്ചെടുത്ത് പരിശോധിച്ചത്. 70 എൽ എസ് ഡി സ്റ്റാമ്പുകളായിരുന്നു പാഴ്നസിലുണ്ടായിരുന്നത്. പോസ്റ്റോഫീസ് ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സ്സൈസ് പാർസൽ തുറന്നു പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe