പൂക്കാട് കലാലയത്തിന്റെ ‘മലബാർ സുകുമാരൻ ഭാഗവതർ പുരസ്കാരം’ ആർട്ടിസ്റ്റ് മദനന് സമർപ്പിച്ചു

news image
May 20, 2023, 3:09 pm GMT+0000 payyolionline.in
കൊയിലാണ്ടി: പൂക്കാട് കലാലയം ഏർപ്പെടുത്തിയ മലബാർ സുകുമാരൻ ഭാഗവതർ പുരസ്കാരം സംഗീതജ്ഞൻ കാവും വട്ടം വാസുദേവൻ ആർട്ടിസ്റ്റ് മദനന് സമർപ്പിച്ചു. കലാലയം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിജയരാഘവൻ ചേലിയ അധ്യക്ഷത വഹിച്ചു.
ചേമഞ്ചേര ഗ്രാമപഞ്ചായത്ത് അധ്യക്ഷ സതി കിഴക്കയിൽ, യു.കെ.രാഘവൻ, സുനിൽ തിരുവങ്ങൂർ, ശിവദാസ് കാരോളി, ശിവദാസ് ചേമഞ്ചേരി, എം.പ്രസാദ്, വി.വി.മോഹനൻ എന്നിവർ സംസാരിച്ചു. ഇതോടൊപ്പം നടന്ന ഗുരുസ്മരണ, ഗ്രാമീണം സംയുക്ത സമ്മേളനത്തിൽ വിവിധ മേഖലകളിലെ ആചാര്യൻമാരെ ആദരിക്കുകയും കലാലയം മുൻ ജന.സെക്രട്ടറി ഇ.ശ്രീധരൻ മാസ്റ്റർ സ്മാരക എൻ..ഡോവ്മെൻ്റ്  അർച്ചനക്ക് സമർപ്പിക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe