കിഴൂർ ശിവേക്ഷേത്രത്തിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ അംഗീകാരം

news image
Mar 25, 2024, 4:42 am GMT+0000 payyolionline.in

പയ്യോളി: കിഴൂർ ശിവേക്ഷേത്രത്തിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചു. കലക്ട്രേറ്റിൽ വച്ച് നടന്ന പരിപാടിയിൽ ദേവസ്വം ബോർഡ് അംഗങ്ങൾ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ്ങിൽ നിന്നും സർട്ടിഫിക്കറ്റ് സ്വീകരിച്ചു. ജില്ലയിലെ നാല് ക്ഷേത്രങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.

ഭക്ഷ്യ വസ്തുക്കളും ഉപയോഗിക്കുന്നെ വെള്ളവും ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ ശേഖരിച്ച് ലാബ് പരിശോധനക്കയച്ച് ശുദ്ധമാണെന്ന് ഉറപ്പാക്കി ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe