കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീക്ഷേത്ര മഹോൽസവത്തിന് കൊടിയേറി

news image
Jan 1, 2023, 8:17 am GMT+0000 payyolionline.in

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീക്ഷേത്ര മഹോൽസവത്തിന് ഭക്തിനിർഭരമായ കൊടിയേറ്റത്തോടെ ആരംഭം. ക്ഷേത്രം തന്ത്രി മേപ്പാട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റയും  മേൽശാന്തി കീഴേടത്ത് ഇല്ലം ശ്രീകണ്ഠാഠാപുരം മുരളി കൃഷ്ണൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റം.

തുടർന്ന് കലവറ നിറക്കൽ, പ്രസാദ ഊട്ട്, വൈകീട്ട് കലാമണ്ഡലം ശിവദാസൻമാരാരുടെ തായമ്പക, വിവിധകലാപരിപാടികളും നടന്നു. ജനു: 2 ന് വൈകു4 മണി ഇളനീർ കുലവരവ്, 5 മണിക്ക് പൂത്താലപ്പൊലി വരവ്, 6.30ന് നടത്തിറ, രാത്രി .10 മണി നാടകം മൂക്കുത്തി, പുലർച്ചെ വെള്ളാട്ട്, 4 മണിതി റ: ജനു. 3 ന് വൈകീട്ട് 3 മണിക്ക് തീ കുട്ടിച്ചാത്തൻ വെള്ളാട്ട്, ഗുളികൻ വെള്ളാട്ട്, 4 മണിഇളനീർ കുലവരവ്, 6.30ന് താലപ്പൊലി, രാത്രി .7 .30 ന് പാണ്ടിമേളം, 9.30 ന് ഗുളികൻ തിറ, പുലർച്ചെ രണ്ട് മണി,തി കുട്ടിച്ചാത്തൻ തിറ, ഭഗവതി തിറയോടെ ഉത്സവം സമാപിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe