ഓണാഘോഷങ്ങളുടെ പൊലിമക്ക് മങ്ങലേൽപ്പിക്കുന്ന സർക്കാർ നിലപാട് അപലപനീയം: പാറക്കൽ അബ്ദുള്ള

news image
Aug 21, 2023, 4:27 pm GMT+0000 payyolionline.in

പയ്യോളി: മലയാളികൾ ഒന്നടങ്കം ദേശിയ ആഘോഷമായി കൊണ്ടാടുന്ന ഓണത്തിനു പോലും നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ കഴിയാത്ത ഇടത് സർക്കാറിൻ്റെ നിലപാട് അപലപനീയമാണന്ന്, മുൻ എം.എൽ.എ.യും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയുമായ പാറക്കൽ അബ്ദുള്ള അഭിപ്രായപ്പെട്ടു.
മുൻ സർക്കാറുകളുടെ കാലത്തൊക്കെ അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ സപ്ലൈകൊ ഔട്ട് ലെറ്റുകളിലൂടെ സംവിധാനം ഒരുക്കിയിരുന്നു. ഈ വർഷം സപ്ലൈകൊ ഔട്ട് ലെറ്റുകൾ പോലും ശൂന്യമാണ്. അതു കൊണ്ടു തന്നെ വില നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്. വറുതിയുടെ കാലത്താണ് ഓണം കടന്നു വരുന്നത്. തന്നിമിത്തം ഓണാഘോഷങ്ങളുടെ പൊലിമ നഷ്ടപ്പെടുകയും സാധാരണക്കാർ നിത്യജീവിതത്തിന് പ്രയാസപ്പെട്ടുകയും ചെയ്യുന്നു. ഈ അവസ്ഥയിലും പ്രതികരിക്കാൻ തയ്യാറാവാത്ത മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് അപമാനമാണ്.

മുസ്ലിം ലീഗ് ധർണ പാറക്കൽ അബ്‌ദുള്ള ഉദ്ഘാടനം ചെയ്യുന്നു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗ് പയ്യോളി ടൗണിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പാറക്കൽ അബ്ദുള്ള . മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി സ്വാഗതമാശംസിച്ച യോഗത്തിൽ , വൈസ് പ്രസിഡണ്ട് എ.പി.കുഞ്ഞബ്ദുള്ള അദ്ധ്യക്ഷനായി. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ, മണ്ഡലം സെക്രട്ടറിമാരായ പി.വി.അഹമ്മദ് ,
എ .പി .റസാഖ്, നരസഭ കൗൺസിലർ പി.എം.റിയാസ്, മുൻസിപ്പൽ വനിതാ ലീഗ് ജനറൽ സെക്രട്ടറി, എം.വി.സമീറ , മണ്ഡലം വനിതാ ലീഗ് സെക്രട്ടറി സാഹിറ കോട്ടക്കൽ, മുൻസിപ്പൽ യു.ഡി.എഫ് കൺവീനർ പുത്തുക്കാട്ട് രാമകൃഷണൻ, കുഞ്ഞമ്മദ് മിസിരി, എസ്.എം.ബാസിത്, മടിയാരി മൂസ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ട്രഷറർ ഹുസ്സയിൻ മൂരാട് നന്ദി പറഞ്ഞു. ധർണ്ണ സമരത്തിന് മുൻസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളായ ,
ടി.പി.കരീം, കൊമ്മുണ്ടാരി മുഹമ്മദ്, പി.കെ.ജയഫർ, സി.ടി.അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe