ഇരിങ്ങൽ കോട്ടതുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം കോടിയേറി

news image
Mar 8, 2023, 8:11 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ കോട്ടതുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കോടിയേറി.അഭീഷ്ട വരദായികയും കാരുണ്യ മൂർത്തിയുമായ ഭഗവതിയും കുട്ടിച്ചാത്തനുംഗുളികനും വാണരുളുന്ന കോട്ടതുരുത്തി ക്ഷേത്രത്തിലെ തിറ മഹോത്സവം ഇന്നും നാളെയുമായി ആഘോഷിക്കും.

ഇന്നു ഉച്ചകലശത്തിനു ശേഷം അന്നദാനം,8 മണിക്ക് കുട്ടിച്ചാത്തൻ വെള്ളാട്ട്. നാളെ കാലത്തു ഗണപതി ഹോമത്തോടെ ആരംഭിച്ചു11 മണിക്ക് വാൾ എഴുന്നള്ളത്തം. 12.30 മുതൽ ഇളനീർ വരവുകൾ, നിവേദ്യം വരവുകൾ വൈകീട്ട് 8 മണിക്കുള്ള കുട്ടിച്ചാത്തൻ വെള്ളാട്ടിനു ശേഷം പ്രസിദ്ധമായ കനലാട്ടം നടക്കും.

12 മണിക്ക് പൂക്കലശം.ശേഷം ഭഗവതി വെള്ളാട്ട്,കുട്ടിച്ചാത്തൻ തിറ,ഗുളികൻ തിറ ,വട്ടം പിടി തിറ,ഗുരുകാരണവർ തിറ,ഭഗവതി തിറ എന്നീ വിവിധ തിറകളെ തുടർന്ന് താലപ്പൊലി വരവോട് കൂടി സമാപിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe