ആനക്കുളം റെയിൽവേ ട്രാക്കിന് സമീപം അടിക്കാടിനു തീപിടിച്ചു

news image
Mar 21, 2023, 11:23 am GMT+0000 payyolionline.in
കൊയിലാണ്ടി :  റെയിൽവേ ട്രാക്കിന് സമീപം അടിക്കാടിനു തീ പിടിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് ആനക്കുളം റെയിൽവേ ഗേറ്റിന്റെ  വടക്കുഭാഗത്ത് ട്രാക്കിന്റെ കിഴക്ക് ഭാഗം അടിക്കാടിനും പുല്ലിനും തീ പിടിച്ചത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഗ്രേഡ്: എ.എസ്.ടി.ഒ.  പി കെ ബാബുവിന്റെ നേതൃത്വത്തിൽ എത്തുകയും വെള്ളം ഉപയോഗിച്ച്  തീ അണക്കുകയും ചെയ്തു.അശ്രദധമായി  ചപ്പുചവറിന് തീയിട്ടതിൽ നിന്നും തീ പടർന്നതാണെന്ന് സംശയിക്കുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ്, നിധിപ്രസാദി ഇ എം,അരുൺ എസ്,റഷീദ്,ഹോം ഗാർഡ്മാരായ സുജിത്ത്,രാജേഷ് എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe